Friday, July 29, 2011

പോസ്റ്റ് ബോക്സ് ..

പോസ്റ്റ് ബോക്സ് ..
കഥ ..
ടി.സി.വി. സതീശന്‍

മാധവി പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ട് മറച്ച പോസ്റ്റ് ബോക്സിനെ നോക്കി ആത്മഹൂതം നടത്തി . പോയ കാലത്തെ തന്റെയും അതിന്റെയും പ്രഭാവത്തെ കുറിച്ച് തുലനം ചെയ്തു. പോസ്റ്റുമാനെ കാത്തു കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന നഗരവും നാട്ടിന്‍ പുറവും . അന്ന് ഓരോ പോസ്റ്റുമാനും അതിഥിയാണ് . ആഥിധേയരാകാന്‍ ഓരോ വീടുകളും കാത്തു നില്‍ക്കയാണ്‌ , നിറഞ്ഞ ആഹ്ലാദത്തോടെ .
ദൂരങ്ങള്‍ താണ്ടിയെത്തുന്ന ഒരു കാര്‍ഡ് അല്ലെങ്കില്‍ ഒരു ഇന്‍ലെന്റ് അതുണ്ടാക്കുന്ന സന്തോഷങ്ങള്‍ . അത്യാവശ്യം മരണമണിയായി ചില ടെലഗ്രാമുകള്‍ എത്താറുണ്ടെങ്കില്‍ പോലും .
മാധവി തന്റെ മുഖത്തു വീണ ചുളിവുകളില്‍ തടവി. . തപാല്‍ പെട്ടിയിലേക്ക് നോക്കി , അടര്‍ന്നു വീണ ചുവന്ന പെയിന്റ് , അവിടം തുരുമ്പെടുത്തിരിക്കുന്നു.ഗതകാല ഗരിമ തീര്‍ന്നത് പോലെ . അവളുടെ കണ്ണുകള്‍ നിറഞ്ഞു .
വലിയ പറമ്പിനകത്ത് ഒറ്റപ്പെട്ട ഓല മേഞ്ഞ അവളുടെ വീട്. അതിരില്‍ നാട്ടുമാവുകള്‍ ഉണ്ടാക്കിയ ഇരുട്ട് . വയസ്സായ അമ്മയും അവളും പിന്നെ നാലഞ്ചു കോഴികളും . നേരിയ അടിപ്പാവടയുടെ ബലത്തില്‍ അവള്‍ കൈലി കുടഞ്ഞുടുത്തു. മുറ്റത്തു കല്ലുകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ അടുപ്പില്‍ ഉച്ചക്കഞ്ഞിക്കുള്ള അരി വേവുന്നു. ഓലയും ചവറിലകളും അടുപ്പിലേക്ക് ഉന്തി കയറ്റി , ആളുന്ന തീ അവളില്‍ ചൂടുള്ള വികാരങ്ങളെ ഉണ്ടാക്കി .
തിളയ്ക്കുന്ന വെള്ളത്തില്‍ തിരിയുന്ന അരി മണികളെ നോക്കി. അത് വെന്തു ചോറാകുന്നതിനെ കുറിച്ച് .. അതിന്റെ മാര്ദ്ധവത്തെ , വെണ്മയെ കുറിച്ച്.
ഭക്ഷിക്കാന്‍ പാകത്തില്‍ നിന്നുതരുന്ന അരിമണികളെ കുറിച്ച് ആലോചിച്ചപ്പോള്‍ , എന്തോ അതിനു താനുമായി ഏതോ ഒരു ബന്ധം ഉള്ളതായി അവള്‍ക്കു തോന്നി. ഉച്ച മയക്കത്തിന് ശേഷം അവള്‍ എഴുന്നേറ്റു കുളിച്ചു , പൌഡറിട്ട് മുഖം വെളുപ്പിച്ചു . വാസനാ തൈലം പുരട്ടി. നീലയില്‍ ചുവന്ന പൂക്കളുള്ള കൈലിയുടുത്തു. അവളുടെ അഴിച്ചിട്ട മുടിയില്‍ നിന്നും കാച്ചിയ എണ്ണയുടെ ഗന്ധം മുറിയില്‍ പരന്നു . തന്നെ തേടിയെത്തുന്നവരെ നിരാശപ്പെടുത്തിക്കൂട . അവര്‍ തരുന്ന ഓരോ ചെമ്പു തുട്ടുകളും വൃഥാവിലായിക്കൂട . അവരുടെ ഓരോ ആശയെയും തന്റെ മുഴുത്ത മാറിടത്തില്‍ ഒളിപ്പിക്കണം , ആവേശത്തെ വീതിയേറിയ അരക്കെട്ടില്‍ ഒതുക്കണം . നിതംബം കൊണ്ട് താരാട്ട് പാടണം .

വലിയ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ പോസ്റ്റ് ബോക്സ് പോലെ.

തളിര്‍ത്ത മാവുകളില്‍ പൂക്കളേറെയുണ്ടായി . പൂക്കള്‍ കായ്‌ക്കളായി , മാങ്ങകള്‍ പഴുത്തു തുടങ്ങി. മധുരം കൊത്തി തിന്നാന്‍ കാക്കകളും അണ്ണാന്മാരും മറ്റുമെത്തി. മാധവിയുടെ മധുരം ദേശങ്ങള്‍ താണ്ടി നഗരത്തിലുമെത്തി. വിദൂരങ്ങളില്‍ പോലും ആളുകള്‍ രാത്രിയാവാന്‍ കാത്തു നിന്നു . ദിക്കുകള്‍ താണ്ടി ചെറുതും വലുതുമായ പക്ഷികള്‍ മാധവിയെ തേടിയെത്തി. കാച്ചിയ എണ്ണയുടെയും വിയര്‍പ്പിന്റെയും മണവുമായി അവര്‍ തിരിച്ചു പോയി. വലിയ വലിയ രഹസ്യങ്ങള്‍ അവള്‍ സൂക്ഷിച്ചു. അത് കൃത്യമായ മേല്‍വിലാസക്കാരന് എത്തിച്ചു കൊടുത്തു .
പോസ്റ്റ് ബോക്സിനെ കുറിച്ച് അനുതപിക്കുമ്പോഴും ഒരു വസ്തുത മറന്നു കൂടാ . ജീവിതത്തിലിന്നേ വരെ അവള്‍ ഒരു കാര്‍ഡു പോലും കൈപ്പറ്റിയിട്ടില്ല . ആകെ വന്നത് ഒരു മണിയോര്‍ഡര്‍ മാത്രം . അതു അടക്കാ കച്ചവടക്കാരന്‍ അബൂബക്കറിന്റേത്. വടിവില്ലാത്ത അടയ്ക്കാ പോലുള്ള അക്ഷരങ്ങളില്‍ അവനെഴുതിയ വാക്കുകള്‍ , 'പതിനൊന്നു റുപ്യാ ഞാന്‍ നെനക്കയക്കുന്നു. അങ്ങനെ നിന്റെ കടം ഞാന്‍ വീട്ടിയിരിക്കുന്നു.' ഇരുള് നിറഞ്ഞ ഏതോ രാവില്‍ അവന്റെ ഉള്ളിലെ ഉഷ്ണത്തെ ശമിപ്പിച്ചു കൊടുത്തതിനുള്ള പ്രതിഫലം .. എങ്കിലും ആ വാക്കുകളെ അവള്‍ ഇഷ്ടപ്പെട്ടു. കാരണം അവള്‍ക്കു കിട്ടിയ ആദ്യത്തെ പ്രേമ ലേഖനമാണത്.. അവസാനത്തെയും .. പിന്നീടുള്ള ദിവസങ്ങളില്‍ വെറുതെയാണെങ്കിലും അവളും പോസ്റ്റുമാനെ കാത്തിരിന്നു . ഒരു മണിയോര്‍ഡര്‍ അതുമല്ലെങ്കില്‍ ഒരു കാര്‍ഡിന് വേണ്ടി .

നക്ഷത്രങ്ങള്‍ തെളിച്ച ചൂട്ടു വെളിച്ചം ഓല മേഞ്ഞ മാധവിയുടെ കൂരയില്‍ പകലുകലുകളെയുണ്ടാക്കി . വഴി വാണിഭക്കാരന്റെ ചടുലതയോടെ അവള്‍ തന്റെ മാംസത്തെ വിറ്റു. വിയര്‍പ്പില്‍ കുളിച്ച നോട്ടുകള്‍ കൈലിയുടെ കോന്തലയില്‍ കെട്ടി. ആവണികള്‍ വന്നു കൊണ്ടേയിരുന്നു . ആഷാഢം പടിക്ക് പുറത്തു നിന്നതേയുള്ളൂ , തിരക്കൊഴിഞ്ഞു അകത്തു കടക്കാന്‍ അതിനു പറ്റിയില്ല .
വേനലും മഴയും മാറി മാറി വന്നു . അതിരിലെ മാവുകള്‍ കരിഞ്ഞുണങ്ങി .. പുതിയ തളിരുകളും ഇലകളും ഇല്ലാതായി , അതുപോലെ മാധവിയും .
ചീവോതി , ചേഷ്ടയെ കുടിയിരുത്തി പടി കടന്നു പോയി. ദാരിദ്ര്യം അടുപ്പുകളെ പുകയാതാക്കി .
മഴ നനഞ്ഞ് .വെയില് കൊണ്ട് തപാല്‍ പെട്ടിയുടെ നിറം മങ്ങി... മാധവിയുടെയും .
ആവശ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ആവശ്യക്കാരില്ലാതെ രണ്ടുപേരും ബുദ്ധിമുട്ടി , അവര്‍ ആകാശാത്തെക്ക് നോക്കി, ഉദിക്കുന്ന സൂര്യനെ കാണാന്‍. ..
ഈ അസ്തമയങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ..
സന്തുക്കളിലെ കടുത്ത വേദന , ഞരമ്പുകള്‍ കോച്ചി വലിക്കുന്നത് പോലെ. മുളി കെട്ടിയ കാലില്‍ നീര് വെച്ചിരിക്കുന്നു. വാര്‍ധക്യം വേദനകളായി മാധവിയെ വിടാതെ പിന്തുടര്‍ന്നു . സ്വന്തം ശരീരം ശത്രുവായി മാറുകയും, പ്രതിരോധസംവിധാനം സന്ധികളെ ആക്രമിക്കുകയും ചെയ്യുന്ന വിചിത്രമായ ആമവാതം ആയിരിക്കുമെന്നാണ് വൈദ്യന്‍ പറഞ്ഞത് .. കഷായം കുടിക്കണം , മാസങ്ങളോളം . പൂര്‍ണ്ണമായല്ലെങ്കിലും അല്പം സമാധാനമുണ്ടാകും . യവ്വനം തിരിച്ചു തരുമോ എന്ന മറു ചോദ്യമാണ് മാധവിയുടെ മനസ്സില്‍ വന്നത് .
ധനകാര്യ വിദഗ്ദര്‍ വൈവിധ്യവല്‍ക്കരണത്തെ കുറിച്ച് നിരന്തരം പറയുന്നു .വേണമെങ്കില്‍ പോസ്റ്റ് ഓഫീസിനു അത് ആകാവുന്നാതെയുള്ളൂ .. സോപ്പ് , ചീപ്പ് , കണ്ണാടി മുതല്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ പൊതിഞ്ഞ അളിഞ്ഞ മാംസം വരെ , എതു സാധനവും അവര്‍ക്ക് വില്‍ക്കാം . അങ്ങിനെ യവ്വനം തിരിച്ചു പിടിക്കുകയും ആവാം . പക്ഷെ പോസ്റ്റ്‌ ബോക്സിനും മാധവിക്കും അതാകില്ലല്ലോ . കാലം അതിനു തടസ്സമാകുന്നു .തടയണകളെ തള്ളി മാറ്റാനുള്ള കരുത്ത്‌ അവര്‍ക്കിന്നു ഇല്ലാതെ പോയല്ലോ ... വിഷമ വൃത്തത്തിലാക്കുന്ന വാര്‍ദ്ധക്യത്തെ ശപിക്കുകയല്ലാതെ മറ്റെന്തു പോംവഴി .

Wednesday, July 27, 2011

ഉപ്പ് കാര്‍ന്നെടുക്കുന്ന മുത്തുകള്‍ ..

ഉപ്പ് കാര്‍ന്നെടുക്കുന്ന മുത്തുകള്‍ ..

കഥ ....
ടി.സി.വി. സതീശന്‍

ഇരുട്ട് നിറഞ്ഞ മുറിക്കകത്തിരുന്നു മന്ദാകിനി ഉത്തരത്തില്‍ തൂങ്ങി കിടക്കുന്ന ഫാനിലേക്ക് നോക്കി. വലിയ ശബ്ദത്തോടെ സാവകാശത്തില്‍ തിരിയുന്ന ഫാന്‍ . ഒന്നോ രണ്ടോ ജനല്‍ പാളികള്‍ തുറന്നിട്ടാല്‍ വേണമെങ്കില്‍ വെളിച്ചം അകത്തേക്ക് വരും. പക്ഷെ , ഈ കിടക്കയില്‍ നിന്നും എഴുന്നേറ്റിട്ട് വേണ്ടേ അത് ചെയ്യാന്‍ ,വയ്യാ . ബാലഗംഗാധരന്‍ മരിച്ചതിനു ശേഷം അവള്‍ അങ്ങിനെയാ. വല്ലാത്തൊരു മടി അവളെ ഗ്രസിച്ചിരിക്കുന്നു. കൂട്ടങ്ങളില്‍ നിന്നകന്നു ഒരു പുറന്തോട് സ്വയം തീര്‍ത്ത്‌ അതിനകത്ത് സുരക്ഷിതമായി കഴിയുക , അതിനു നിരത്താന്‍ ന്യായങ്ങളേറെയുണ്ട് അവള്‍ക്ക് .

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് , കോരിച്ചൊരിയുന്ന മഴയുള്ള ഒരു കര്‍ക്കിടക നാളില്‍.. വേണ്ടാ ഓര്‍ത്താല്‍ കണ്ണ് നിറയും ,മനസ്സ് ഇനിയും കലങ്ങും .

ഋതുക്കളുമായി പൊരുത്തപ്പെട്ടു പോകുന്ന ദേശാടന കിളികളെ പോലെ കാലങ്ങളും ദേശങ്ങളുമായി ഇഴ ചേര്‍ന്നുള്ള പ്രവാസ ജീവിതം . നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ആവേശത്തോടെയുള്ള കുടിയേറ്റങ്ങള്‍ . അതിനിടയില്‍ മറന്നു പോയ ജീവിതം . തലയണകള്‍ കൂട്ടിവെച്ചു അവള്‍ കിടക്കയില്‍ ചാഞ്ഞിരിന്നു . ഓര്‍മകളുടെ ആഴക്കടലില്‍ മുത്തുകള്‍ക്കായി തിരഞ്ഞു നടന്നു. ജീവിതത്തിന്റെ ഉപ്പു നിറഞ്ഞ വെള്ളത്തില്‍ ഒളിഞ്ഞു കിടക്കുന്ന ചിപ്പികളെ തേടി , അതിനകത്തെ മുത്തുകളെ തേടി .

ഏതോ ഒരു വസന്തത്തില്‍ നഗരത്തില്‍ ഒരുക്കിയ ഫ്ലവര്‍ ഷോ . നഗരത്തിന്റെ പോങ്ങച്ചത്തിനായി ഒരുക്കിയ നാട്ടിനങ്ങളുടെ പവലിയന്‍ .
വിലകൂടിയ വസ്ത്രങ്ങള്‍ അലസമായി ഉടുത്ത വീട്ടമ്മമാര്‍ , അവരുടെ ചുണ്ടുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന കടുത്ത വര്‍ണ്ണങ്ങളിലുള്ള ലിപ് സ്റ്റിക്ക് കര്‍ചീഫു കൊണ്ട് തുടച്ചു കൊടുക്കുന്ന പോമറെനിയനുകള്‍ വാലാട്ടി പിറകെ . മടുപ്പിക്കുന്ന മാദക സൗരഭ്യം കാറ്റിനെ ഇല്ലാതാക്കി .

അകലെ ഒരു മൂലയില്‍ ബ്യുഗിള്‍ താടിയുമായി നീണ്ടു മെലിഞ്ഞ ഒരാള്‍ തുളസിയിലകളെ മണത്തു നോക്കുന്നു . ശബ്ദ ഘോഷങ്ങളില്‍ നിന്നുമകന്നു
മറ്റേതോ ലോകത്തിലായിരുന്നു അയാള്‍. ഇടയ്ക്ക് തന്റെ പരുക്കന്‍ ജുബ്ബയുടെ പോക്കറ്റില്‍നിന്നും കപ്പലണ്ടിയോ മറ്റോ എടുത്തു കൊറിക്കുന്നതു കാണാം.

മന്ദാകിനി കൌതുകത്തോടെ അയാളെ തന്നെ നോക്കി. മിനിട്ടുകളോളം .

അയാളുടെ ചലനങ്ങള്‍ അയാളുടെ കണ്ണുകളെ പോലെ നിര്‍ജ്ജീവമായിരുന്നു. അവള്‍ മെല്ലെ അയാളുടെ അടുത്തേക്ക്‌ നീങ്ങി. അവളുടെ സാമിപ്യം അയാള്‍ അറിഞ്ഞതേയില്ല . തൊട്ടു നോക്കി , ഷോള്‍ഡറില്‍ തട്ടി കുലുക്കി വിളിച്ചു . ഒരു ഞെട്ടലോടെ അയാള്‍ അവളുടെ നേര്‍ക്ക്‌ മുഖമുയര്‍ത്തി .
കുശലാന്വേഷണങ്ങള്‍ക്ക് പ്രസക്തിയൊന്നും ഇല്ലെന്നു അവള്‍ക്കറിയാമായിരുന്നു . എങ്കിലും പേര് ചോദിച്ചു.
വളരെ പതിഞ്ഞ സ്വരത്തില്‍ അയാള്‍ ഉത്തരം നല്‍കി . ബാലഗംഗാധരന്‍ . പേരിന്റെ നാനാര്‍ഥത്തിലേക്ക് വെറുതെ അവളുടെ മനസ്സ് അലഞ്ഞു. മനസ്സിന്റെ കോണിലെവിടെയോ അവള്‍ അവനെ ഇഷ്ടപ്പെട്ടു. അവന്റെ പോക്കറ്റില്‍ നിന്നും കപ്പലണ്ടി ഇടത്ത് അവളും കൊറിച്ചു. അതവനു ഇഷ്ടപ്പെട്ടുവെന്നു വേണം കരുതാന്‍. അവന്‍ അവളുടെ കൈകള്‍ പിടിച്ചുയര്‍ത്തി അവന്റെ നെഞ്ചോട്‌ ചേര്‍ത്തു , ഒരു ഉറപ്പിനെന്ന പോലെ . ആ കൈകള്‍ പറിച്ചെടുത്തു അതില്‍ അവള്‍ മുത്തമിട്ടു. ഒട്ടിയ അവന്റെ കവിളുകളില്‍ അവള്‍ മാറിമാറി ഉമ്മ വെച്ചു . മനസ്സിലെ ശിശിരവും വസന്തവും അവര്‍ പങ്കുവെച്ചു . പൂക്കളുടെയും കായ്ക്കളുടെയും ആകാശത്തു അവര്‍ പൂമ്പാറ്റകളായി , പറവകളായി പാറി നടന്നു.

വര്‍ഷങ്ങളധികം നീണ്ടുനിന്നില്ലാ ആ സൗഹൃദം .. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം കര്‍ക്കിടകത്തിലെ കോരി ചൊരിയുന്ന മഴയത്ത് മുറ്റത്ത് വന്നു നിന്നൊരു ആംബുലന്‍സ് . സ്കൂട്ടറപകടമാണത്രെ കാരണം. നിര്‍ത്താതെ പോയ ഏതോ ഒരു ട്രക്ക് ജീവിതത്തില്‍ നിന്നും അവളുടെ ബാലഗംഗാധാരനെ അടര്‍ത്തിയെടുത്തു. . ഉപ്പു കാര്‍ന്നെടുത്ത മുത്തുകളെയോര്‍ത്തു മന്ദാകിനി കണ്ണുകള്‍ തുടച്ചു.

വിഷാദത്തിന്റെ പൂക്കള്‍ വിരിഞ്ഞതെപ്പോഴാണ് . മന്ദാകിനി പത്രത്തിലുള്ള തന്റെ ജോലി രാജി വെച്ചു . മുന്നിലെ മേശ വലിപ്പില്‍ നിന്നും രണ്ടു ട്രാന്ക്വലൈസര്‍ എടുത്തു വായിലിട്ടു.അത് രാവിലെ കഴിക്കാനുള്ളതായിരുന്നു. മറന്നു പോയി.

അഗ്രസ്സിവ് ജേര്‍ണ്ണലിസ്റ്റെന്ന നിലയിലുള്ള അവളുടെ കഴിവ് അപാരമാണ്. നഗരത്തിന്റെ ഓരോ ഇരുട്ടു മൂലകളും അവളുടെ ഇരുചക്ര വാഹനത്തിനു മനപ്പാറമാണ് . ഇന്‍വെസ്റ്റിഗെഷന്‍ റിപ്പോര്‍ട്ടുകള്‍ പലതും ഉന്നതരുടെ അരമനകളില്‍ അസ്വസ്ഥതയുടെ തീനാളങ്ങള്‍ പടര്‍ത്തിയിട്ടുണ്ട്. അവരുടെ ഉറക്കത്തെ ഇല്ലാതാക്കുകയും , അവരുടെ ചിതകളിലെ ആളുന്ന അഗ്നിയായി തീരുകയും ചെയ്തിട്ടുണ്ട് .

ബാലഗംഗാധരന്‍ അവളുടെ ആരായിരുന്നു. അവള്‍ കൃത്യമായ നിര്‍വ്വചനങ്ങളില്‍ നിന്നും എന്നും ഒഴിഞ്ഞമാറുകയാണ് പതിവ് . തന്റെ സുഹൃത്ത്. .. അത്രമാത്രം കരുതിയാല്‍ മതി. മനസ്സിനെ അങ്ങിനെ വിശ്വസിപ്പിക്കാനാണ് അവള്‍ ആഗ്രഹിച്ചത്‌ . എന്തോ അയാളുടെ മരണം അവളെ വല്ലാതെ തളര്‍ത്തി .
ജീവിതത്തിന്റെ നേരിയ നൂല്‍ ചരടില്‍ കോര്‍ത്തെടുത്ത താളം , ചിതറി മുത്തുകള്‍ ആയി താഴേക്കു പോയത് എപ്പോഴാണ് .
പണ്ട് കണ്ട വിഖ്വാതമായ ഏതോ ഒരു സിനിമയിലെ ജോസഫ് .കെ . എന്ന കഥാപാത്രത്തെ അവള്‍ ഓര്‍മ്മിച്ചു . താനൊഴിച്ച് മറ്റെല്ലാവരും അബ് നോര്‍മലാണെന്ന് വിളിച്ചു പറയുന്ന അയാള്‍ . ഉന്മാദത്തിന്റെ രസച്ചരട് അവളുടെ ചിന്തകളെ പരിപോഷിപ്പിച്ചു . ഒരു അഗ്രസ്സിവ് ജേര്‍ണ്ണലിസം പോലെ അവളെ അത് ആനന്ദത്തിലാക്കി . ശെരിയല്ലേ .. നോര്‍മലായിട്ടുള്ളവര്‍ ആരാണ് ? തന്റെ ശെരികളെ സ്ഥാപിച്ചെടുക്കാനുള്ള ഓരോരുത്തരുടെയും കഴിവിനെയുമല്ലേ നോര്‍മാലിറ്റി എന്ന് പറയുന്നത് . അതോ തന്റെ ശാട്യങ്ങള്‍ക്ക് മുന്നില്‍ മറ്റുള്ളവരെ ഇല്ലാതാക്കാനുള്ള മികവിനെയോ . ആ ഒരു ഡോമിനേഷന്‍ .. കൃത്യമായ ഒരുത്തരത്തില്‍ എത്താന്‍ അവള്‍ക്കു കഴിഞ്ഞില്ല.

കണ്ണുകളും കാതുകളും ഉള്ള ഒരാള്‍ എങ്ങിനെയാണ് ഈ ലോകത്ത് നോര്‍മലായിരിക്കുക . ആഴത്തിലുള്ള ഒരു ഡിപ്രഷന്‍ അവളില്‍ അതുണ്ടാക്കി . വാക്കുകളിലെ കണിശത , അക്ഷരങ്ങളിലെ അഗ്നി എന്നുതുടങ്ങി മാധ്യമ രംഗത്തെ സൗഹൃദ കൂട്ടങ്ങളില്‍ അവള്‍ക്കു കിട്ടിയ വിശേഷണങ്ങള്‍ ഏറെയായിരുന്നു. പരുക്കന്‍ ഖദര് ജുബ്ബയും ഇറുകിയ ജീന്‍സുമിട്ട നീണ്ടു മെലിഞ്ഞ ഈ മദ്രാസിക്ക് ചെയ്തു തീര്‍ക്കാനായി ഒരുപാട് ജോലികള്‍ നഗരത്തില്‍ ഇനിയും ബാക്കിയുണ്ടെന്ന് അവളുടെ സുഹൃത്തുക്കള്‍ ഓര്‍മ്മപ്പെടുത്തി . കണ്ണുകള്‍ക്ക്‌ മീതെയുള്ള ആ കട്ടി കണ്ണട , അത് നേരിനെ സ്ക്രീന്‍ ചെയ്തെടുക്കാനുള്ളതാണെന്ന് എഡിറ്റോറിയല്‍ ലോബിയിലെ ചുമരുകള്‍ക്കിടയില്‍ ഒരു തമാശയായി ഇന്നും നിലവിലുണ്ട് .

പുറംകാഴ്ചകള്‍ അവളെ ഭയപ്പെടുത്തുന്നു. പകലുകള്‍ക്ക്‌ രാത്രിയുടെ നിറവും മണവും . അസുരമായ ഈ കാലഘട്ടത്തില്‍ ജീവിതമെന്നത്‌ , തിളച്ച എണ്ണയുടെ മുകളില്‍ നൂല്‍പ്പാലത്തിലൂടെ യാത്രയാണ് . നടക്കുമ്പോള്‍ ഒന്ന് കാലിടറിയാല്‍ മതി കാര്യങ്ങള്‍ ആകെ അവതാളത്തിലാകും . വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രം സിദ്ധിക്കുന്ന കാര്യമാണത് . ഒരു പാട് പേര്‍ നിത്യേനയേന്നോണം തിളയ്ക്കുന്ന ആ എണ്ണയില്‍ മുങ്ങി താഴാറുമുണ്ട് .

ഫാന്‍ പെട്ടുന്നു നിലച്ചു. ഉത്തരത്തില്‍ കിടന്ന ഒരു ഗൌളി അവളുടെ നെഞ്ചിലേക്ക് പതിച്ചു . ഒരു ഉള്വിളിയെന്നോണം അവള്‍ സ്വപ്നത്തില്‍ നിന്നും പതിയെ എഴുന്നേറ്റു ,ജനലുകള്‍ പാതി തുറന്നു. ഒരു നേരിയ വെളിച്ചം മനസ്സിനകത്തേക്ക് കടക്കുന്നതിനായി. ട്രാങ്ക്വലൈസറിന്റെ മനോഹരമായ ചെറിയ കുപ്പി ദൂരേക്ക്‌ വലിച്ചെറിഞ്ഞു. എന്നെന്നേക്കുമായി .. ഇനിയൊരു ഡിപ്രഷന്‍ ഒരിക്കലും വരാതിരിക്കാനായി . പുതിയ കരുക്കളുമായി കരുതലോടെ അവള്‍ കിടക്കയില്‍ നിന്നും
ചാടി എഴുന്നേറ്റു.. മുറ്റത്ത് പടര്‍ന്നു കിടക്കുന്ന മുല്ലവള്ളിയില്‍ നിന്നും വെളുത്ത പൂക്കളുടെ സൗരഭ്യം അന്തരീക്ഷത്തില്‍ പടര്‍ന്നു.. അവളുടെ നാസരന്ധ്രങ്ങള്‍ അതിന്റെ പരിമണം ഏറ്റുവാങ്ങുന്നതിനായി വിടര്‍ന്നു നിന്നു .

Sunday, July 24, 2011

ഓര്‍മ്മകള്‍ മടക്കി വിളിക്കുന്നത്

ഓര്‍മ്മകള്‍ മടക്കി വിളിക്കുന്നത്

ഇരുട്ട് നിറഞ്ഞ മുറിക്കകത്തിരുന്നു മന്ദാകിനി ഉത്തരത്തില്‍ തൂങ്ങി കിടക്കുന്ന ഫാനിലേക്ക് നോക്കി. വലിയ ശബ്ദത്തോടെ സാവകാശത്തില്‍ തിരിയുന്ന ഫാന്‍. ഒന്നോ രണ്ടോ ജനല്‍ പാളികള്‍ തുറന്നിട്ടാല്‍ വേണമെങ്കില്‍ വെളിച്ചം അകത്തേക്ക് വരും. പക്ഷെ , ഈ കിടക്കയില്‍ നിന്നും എഴുന്നേറ്റിട്ട് വേണ്ടേ അത് ചെയ്യാന്‍ ,വയ്യാ . ബാലഗംഗാധരന്‍ മരിച്ചതിനു ശേഷം അവള്‍ അങ്ങിനെയാ. വല്ലാത്തൊരു മടി അവളെ ഗ്രസിച്ചിരിക്കുന്നു. കൂട്ടങ്ങളില്‍ നിന്നകന്നു ഒരു പുറന്തോട് സ്വയം തീര്‍ത്ത്‌ അതിനകത്ത് സുരക്ഷിയമായി കഴിയുക , അതിനു നിരത്താന്‍ ന്യായങ്ങളേറെയുണ്ട് അവള്‍ക്ക് .

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് , കോരിച്ചൊരിയുന്ന മഴയുള്ള ഒരു കര്‍ക്കിടക നാളില്‍.. വേണ്ടാ ഓര്‍ത്താല്‍ കണ്ണ് നിറയും ,മനസ്സ് ഇനിയും കലങ്ങും .

ഋതുക്കളുമായി പൊരുത്തപ്പെട്ടു പോകുന്ന ദേശാടന കിളികളെ പോലെ കാലങ്ങളും ദേശങ്ങളുമായി ഇഴ ചേര്‍ന്നുള്ള പ്രവാസ ജീവിതം . നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ആവേശത്തോടെയുള്ള കുടിയേറ്റങ്ങള്‍ . അതിനിടയില്‍ മറന്നു പോയ ജീവിതം . തലയണകള്‍ കൂട്ടിവെച്ചു അവള്‍ കിടക്കയില്‍ ചാഞ്ഞിരിന്നു . ഓര്‍മകളുടെ ആഴക്കടലില്‍ മുത്തുകള്‍ക്കായി തിരഞ്ഞു നടന്നു. ജീവിതത്തിന്റെ ഉപ്പു നിറഞ്ഞ വെള്ളത്തില്‍ ഒളിഞ്ഞു കിടക്കുന്ന ചിപ്പികളെ തേടി , അതിനകത്തെ മുത്തുകളെ തേടി .

ഏതോ ഒരു വസന്തത്തില്‍ നഗരത്തില്‍ ഒരുക്കിയ ഫ്ലവര്‍ ഷോ . നഗരത്തിന്റെ പോങ്ങച്ചത്തിനായി ഒരുക്കിയ നാട്ടിനങ്ങളുടെ പവലിയന്‍ .
വിലകൂടിയ വസ്ത്രങ്ങള്‍ അലസമായി ഉടുത്ത വീട്ടമ്മമാര്‍ , അവരുടെ ചുണ്ടുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന കടുത്ത വര്‍ണ്ണങ്ങളിലുള്ള ലിപ് സ്റ്റിക്ക് കര്‍ചീഫു കൊണ്ട് തുടച്ചു കൊടുക്കുന്ന പോമറെനിയനുകള്‍ വാലാട്ടി പിറകെ . മടുപ്പിക്കുന്ന മാദക സൗരഭ്യം കാറ്റിനെ ഇല്ലാതാക്കി .

അകലെ ഒരു മൂലയില്‍ ബ്യുഗിള്‍ താടിയുമായി നീണ്ടു മെലിഞ്ഞ ഒരാള്‍ തുളസിയിലകളെ മണത്തു നോക്കുന്നു . ശബ്ദ ഘോഷങ്ങളില്‍ നിന്നുമകന്നു
മറ്റേതോ ലോകത്തിലായിരുന്നു അയാള്‍. ഇടയ്ക്ക് തന്റെ പരുക്കന്‍ ജുബ്ബയുടെ പോക്കാട്ടില്‍ നിന്നും കപ്പലണ്ടിയോ മറ്റോ എടുത്തു കൊറിക്കുന്നതു കാണാം.

മന്ദാകിനി കൌതുകത്തോടെ അയാളെ തന്നെ നോക്കി. മിനിട്ടുകളോളം .

അയാളുടെ ചലനങ്ങള്‍ അയാളുടെ കണ്ണുകളെ പോലെ നിര്‍ജ്ജീവമായിരുന്നു. അവള്‍ മെല്ലെ അയാളുടെ അടുത്തേക്ക്‌ നീങ്ങി. അവളുടെ സാമിപ്യം അയാള്‍ അറിഞ്ഞതേയില്ല . തൊട്ടു നോക്കി , ഷോള്‍ഡറില്‍ തട്ടി കുലുക്കി വിളിച്ചു . ഒരു ഞെട്ടലോടെ അയാള്‍ അവളുടെ നേര്‍ക്ക്‌ മുഖമുയര്‍ത്തി .
കുശലാന്വേഷണങ്ങള്‍ക്ക് പ്രസക്തിയൊന്നും ഇല്ലെന്നു അവള്‍ക്കറിയാമായിരുന്നു . എങ്കിലും പേര് ചോദിച്ചു.
വളരെ പതിഞ്ഞ സ്വരത്തില്‍ അയാള്‍ ഉത്തരം നല്‍കി . ബാലഗംഗാധരന്‍ . പേരിന്റെ നാനാര്‍ഥത്തിലേക്ക് വെറുതെ അവളുടെ മനസ്സ് അലഞ്ഞു. മനസ്സിന്റെ കോണിലെവിടെയോ അവള്‍ അവനെ ഇഷ്ടപ്പെട്ടു. അവന്റെ പോക്കറ്റില്‍ നിന്നും കപ്പലണ്ടി ഇടത്ത് അവളും കൊറിച്ചു. അതവനു ഇഷ്ടപ്പെട്ടുവെന്നു വേണം കരുതാന്‍. അവന്‍ അവളുടെ കൈകള്‍ പിടിച്ചുയര്‍ത്തി അവന്റെ നെഞ്ചോട്‌ ചേര്‍ത്തു , ഒരു ഉറപ്പിനെന്ന പോലെ . ആ കൈകള്‍ പറിച്ചെടുത്തു അതില്‍ അവള്‍ മുത്തമിട്ടു. ഒട്ടിയ അവന്റെ കവിളുകളില്‍ അവള്‍ മാറിമാറി ഉമ്മ വെച്ചു . മനസ്സിലെ ശിശിരവും വസന്തവും അവര്‍ പങ്കുവെച്ചു . പൂക്കളുടെയും കായ്ക്കളുടെയും ആകാശത്തു അവര്‍ പൂമ്പാറ്റകളായി , പറവകളായി പാറി നടന്നു.

വര്‍ഷങ്ങളധികം നീണ്ടുനിന്നില്ലാ ആ സൗഹൃദം .. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം കര്‍ക്കിടകത്തിലെ കോരി ചൊരിയുന്ന മഴയത്ത് മുറ്റത്ത് വന്നു നിന്നൊരു ആംബുലന്‍സ് . സ്കൂട്ടറപകടമാണത്രെ കാരണം. നിര്‍ത്താതെ പോയ ഏതോ ഒരു ട്രക്ക് ജീവിതത്തില്‍ നിന്നും അവളുടെ ബാലഗംഗാധാരനെ അടര്‍ത്തിയെടുത്തു. . ഉപ്പു കാര്‍ന്നെടുത്ത മുത്തുകളെയോര്‍ത്തു മന്ദാകിനി കണ്ണുകള്‍ തുടച്ചു.

Thursday, July 14, 2011

അലീമ

അസ്തമയ സൂര്യന് ഇന്നെന്തോ ചുവപ്പ് രാശി കൂടുതലായി അവള്‍ക്കു തോന്നി. കൂടണയാന്‍ വെപ്രാളപ്പെടുന്ന കിളികള്‍ പറന്നുയരുന്നത് ആകാശത്തു കാണാം.
അലീമ തന്റെ ഷാളു കൊണ്ട് മുഖം പാതിമറച്ചു.
ഓഫീസ് വിട്ടു അവളും മൃദുലയും റെയില്‍വേ സ്റ്റേഷനിലേക്കു നടക്കുകയാണ് ..
മുകളിലൂടെ പറന്നുയരുന്ന കിളികള്‍ ഉണ്ടാക്കുന്ന വികൃതമായ ശബ്ദങ്ങള്‍ അവളില്‍ അല്പം പരിഭ്രാന്തിയുണ്ടാക്കി .
മൃദുലാ .. എനിക്കെന്തോ ഉള്ളില്‍ ഭയം തോന്നുന്നു. പക്ഷികള്‍ ഇങ്ങിനെ ഇതുവരെ കരഞ്ഞതായി ഞാന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല . ഒരു ദുസ്സൂചന പോലെ മനസ്സ് പിടയുന്നു.

എല്ലാം നിനക്ക് വെറുതെ തോന്നുന്നതാണ് .. നമ്മെപ്പോലെ വീടെത്താന്‍ അവര്‍ക്കും തിടുക്കം കാണും ,അത് കൊണ്ടായിരിക്കണം അവറ്റകള്‍ ഇങ്ങിനെ ഒച്ച വെയ്ക്കുന്നത് , മൃദുല അവളെ സമാധാനിപ്പിച്ചു .

ഇന്ന് ബുധനാഴ്ച .. വേഗം നടന്നാല്‍ നമുക്കൊരു പക്ഷെ എക്സ്പ്രസ്സ്‌ ട്രെയിന്‍ കിട്ടിയേക്കും. എങ്കില്‍ രക്ഷപ്പെട്ടു , ഒരു അര മണിക്കൂര്‍ നേരത്തെ വീടെത്താം. മൃദുല അലീമയുടെ കൈ പിടിച്ചു വലിച്ചു.

ഒന്നാം നമ്പര്‍ പ്ലാറ്റുഫോമില്‍ വണ്ടി പോകാന്‍ തയ്യാറായി നില്‍ക്കുന്നു. എന്തോ അന്ന് പ്ലാറ്റുഫോമില്‍ വലിയ ആള്‍ക്കൂട്ടമില്ല .. അവര്‍ രണ്ടുപേരും വനിതാ കമ്പാര്‍ട്ടുമെന്റു ലക്ഷ്യമാക്കി നടന്നു. നാലോ അഞ്ചോ യാത്രക്കാര്‍ മാത്രമേ അതിനകത്ത് ഉണ്ടായിരുന്നുള്ളൂ .
ഹാവൂ .. സന്തോഷായി മുദുല പറഞ്ഞു , എത്ര നാളായി ഒന്ന് നേരാംവണ്ണം യാത്ര ചെയ്തിട്ട് .
തന്റെ തുകല്‍ ബാഗ് സീറ്റിലെക്കെറിഞ്ഞു അവള്‍ നീണ്ടു നിവര്‍ന്നു കിടന്നു . അടുത്ത രണ്ടു സ്റ്റേഷനുകള്‍ കഴിഞ്ഞാല്‍ അവള്‍ക്കിറങ്ങാനായി .

അലീമയ്ക്ക് അവിടുന്ന് പിന്നെയും പോണം ഒന്നൊന്നര മണിക്കൂര്‍ , എട്ടുമണിയെങ്കിലും ആകും വീടെത്തിപ്പെടാന്‍ . അവള്‍ ചെന്നിട്ടു വേണം ഭക്ഷണം പാകം ചെയ്യാന്‍ , പിന്നെ ഇളയതുങ്ങളെ നോക്കണം. അവളുമാര് ഹോം വര്‍ക്കൊന്നും ചെയ്തു കാണില്ല , എന്തിനു കുളിച്ചിട്ടു പോലുമുണ്ടാവില്ല .. സ്കൂളില്‍ നിന്ന് വന്ന അതെ പടി ടിവീന്റെ മുന്നിലിരിക്കുണ്ടാവും ഹിന്ദി സീരിയലും കണ്ടോണ്ട് .
ഉമ്മ കിടപ്പിലായിട്ട് ഇതു നാലാമത്തെ വര്ഷം . വാപ്പ ചെറുപ്പത്തിലെ മരിച്ചിരുന്നു. പ്രാരബ്ദങ്ങളുടെ നടുവില്‍ അവള്‍ നട്ടം തിരിയുകയാണ്. പദ്മ വ്യൂഹത്തില്‍ അകപ്പെട്ടു പോയി..

മൃദുലയുടെ സ്റ്റേഷനില്‍ വണ്ടിയെത്തി . ഒരു ചെറിയ മയക്കം ഒത്തു കിട്ടിയ സന്തോഷത്തില്‍ അവള്‍ ശുഭരാത്രി പറഞ്ഞിറങ്ങി .. നാളെ കാണാം ഡൊ..
സ്റ്റേഷന് വെളിയിലേക്ക് ഇറങ്ങി ഇരുളില്‍ മറയുന്നതു വരെ അങ്ങോട്ടു തന്നെ നോക്കി അലീമ ഇരുന്നു.
ഒറ്റപ്പെടലിന്റെ ഒരു നീറ്റല്‍ അവളുടെ നെഞ്ചകത്ത് വളര്‍ന്നു. ചെറിയ ഭീതി ഇല്ലായ്കയില്ല .

മോളേന്നുള്ള വിളികേട്ടു അവള്‍ ഞെട്ടിയുണര്‍ന്നു . അവദൂതനെ പോലെ , അലസമായി വസ്ത്രം ധരിച്ച ഒരാള്‍ പൊടുന്നനെ അവളുടെ മുന്നില്‍ പെട്ടു .
കുശലങ്ങള്‍ക്കായി അയാള്‍ അടുത്തു കൂടി .

ട്രെയിനില്‍ ഈ കമ്പാര്ട്ടുമെന്റില്‍ ഇപ്പോള്‍ അവള്‍ ഒറ്റയ്ക്കാണ്. ഇരുട്ടിനു കനം വെയ്ക്കുന്നു .. ഉള്ളില്‍ കരുതി വെച്ച ധൈര്യം പുറത്തെടുത്തു കൊണ്ട് അവള്‍ ചോദിച്ചു.
നിങ്ങള്‍ക്കെന്തു വേണം ? ഇതു ലേഡീസ് കമ്പാര്ട്ടുമെന്റാണ് അറിയില്ലേ നിങ്ങള്ക്ക് ? വേഗമിറങ്ങൂ.. ഇല്ലെങ്കില്‍ എനിക്ക് കംപ്ലൈന്റു ചെയ്യേണ്ടി വരും.. അവള്‍ ചങ്ങല പിടിക്കാനായി എഴുന്നേറ്റു.

അവളുടെ കൈ അയാള്‍ കടന്നു പിടിച്ചു. അവള്‍ക്കു കുതറി മാറാനാകാത്ത വിധം ബലിഷ്ടമായിരുന്നു അയാളുടെ കരങ്ങള്‍ .അയാള്‍ ചിരിച്ചു . വായില്‍ നിന്നും നുര ഇറ്റു വീഴുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍ക്ക് അസ്തമയ സൂര്യന്റെ ചുവപ്പിനെക്കള്‍ കത്തുന്ന ചുവപ്പ്. അവള്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. ഇല്ല ഒച്ച പുറത്തു വരുന്നില്ല .. അയാള്‍ അവളുടെ വായ്‌ പൊത്തിപ്പിടിച്ചിരുന്നു. .

വഴങ്ങുക .. നിനക്കതല്ലാതെ മറ്റു ഗതിയില്ല . ഇവിടെ ഈ ഇരുട്ടില്‍ നിന്നെ രക്ഷപ്പെടുത്താന്‍ ഒരാളും വരാന്‍ പോകുന്നില്ല, നിറെ ദൈവം പോലും.

എന്റെ ദാഹം അകറ്റുക. അത് നിന്റെ ദൌത്യം . വീര്യം കൂടിയ മദ്യം കഴിച്ച ആനന്ദത്തില്‍ അയാള്‍ അവളെ ആസ്വദിച്ചു ആവോളം .
ഇനി ബാക്കി വെയ്ക്കെണ്ടാ . " യൂസ് ആന്റ് ത്രോ " അയാള്‍ വാതിലിലൂടെ അവളെ പുറത്തേക്കെറിഞ്ഞു . പുറത്തു കുറ്റിക്കാട്ടില്‍ അല്‍പനേരം ഞരങ്ങിയും മൂളിയും അതങ്ങ് അവസാനിക്കും.

പിറ്റേന്ന് കാലത്ത് പതിവിനു വിപരീതമായി മൃദുല പത്രമെടുത്ത് നോക്കി , വെറുതെ ഒന്നോടിച്ചു നോക്കാം അത്രേ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍ . കറുത്ത ബാക്ക് ഗ്രൗണ്ടില്‍ പൊതിഞ്ഞ വെളുത്ത അക്ഷരങ്ങള്‍ അവളെ നൊമ്പരപ്പെടുത്തി.
"യുവതി ദാരുണമായി പീഡിപ്പിക്കപ്പെട്ടു .. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ കൊല്ലപ്പെട്ടു "
അവളുടെ കണ്ണുകള്‍ നിറഞ്ഞു. തുടര്‍ന്ന് വായിക്കാനവള്‍ക്കായില്ല .. അതവളുടെ അലീമയായിരുന്നു.