Wednesday, September 21, 2011
കറുത്ത മേഘങ്ങള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന തുലാം രാശിയിലെ സൂര്യന്‍ . അങ്ങിങ്ങായി ചെറിയ ചെളിവെള്ളക്കെട്ടുകള്‍ .ഈര്‍പ്പം വിട്ടുമാറാത്ത മണ്ണ് . പടിവാതുക്കല്‍ മരപ്പനിയന്മാരുടെ അകമ്പടിയോടെ കൊതാമൂരിത്തെയ്യം . ചെണ്ടവാദ്യം കനക്കുകയാണ് . അടുക്കളയില്‍ നിന്നും തന്റെ ഗൌണ്‍ ശരിയാക്കി കൊണ്ട് സുനിത പുറത്തേക്ക് വന്നു . ഓലമെടഞ്ഞു പട്ടുചുറ്റി പശുവിന്റെ മുഖം , പിന്നിലേക്ക് ഞാന്നു നില്‍ക്കുന്ന വാല്‍ ..മുഖത്തു ചായം തേച്ച് , ചെറിയ കിരീടം തലയിലണിഞ്ഞു കഴുത്തില്‍ അണിയലം തൂക്കി കോതാമൂരി . വിളക്കും തളികയും നിറനാഴിയും സുനിത മുറ്റത്തേക്കു വെച്ചു ഭക്ത്യാദരം തൊഴുത് നിന്നു . ഒരു കുഞ്ഞിക്കാലു മുറ്റത്തോടി നടക്കുന്നതായി അവള്‍ സ്വപ്നം കണ്ടു . തിരിയോലകള്‍ അരയില്‍ ചുറ്റി ചുവപ്പും കറുപ്പും വെളുപ്പും ചായങ്ങള്‍ തേച്ച കവുങ്ങിന്‍ പാള കൊണ്ട് പൊയ്മുഖമണിഞ്ഞ് വലിയ പാളചെവിയുമായി രണ്ടു മരപ്പനിയമാര്‍.
Subscribe to:
Post Comments (Atom)
മരപ്പനിയന്മാര്‍ ... എന്താണത് ? (കുട്ടിത്തെയ്യം? )
ReplyDeleteവളരെ മനോഹരം
ReplyDeleteആശംസകള്‍.